ബാങ്കോക്ക്: തായ്‌ലൻഡിൽ 29 പേരെ വെടിവച്ച് കൊന്ന സംഭവത്തിൽ വിശദീകരണവുമായി തായ്‌ലൻഡ് സൈനിക മേധാവി അപീരത് കോങ്‌സോംപോംഗ്.
സൈന്യത്തിന് മികച്ച പരിശീലനം ആവശ്യമാണെന്നും പ്രത്യേകിച്ച് താഴെതട്ടിലെ സൈനികര്‍ക്ക് കൃത്യമായ പരിശീലനം വേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സൈന്യത്തെ വിമര്‍ശിക്കരുതെന്നും വിമര്‍ശിക്കണമെങ്കില്‍ തന്നെ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ കമാൻഡിങ് ഓഫീസർ കേണൽ അനന്തരോട്ട് ക്രാസെയും അദ്ദേഹത്തിന്‍റെ ഭാര്യാമാതാവും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ശേഖരിക്കാൻ ആക്രമണകാരിക്ക് എത്ര എളുപ്പമാണെന്നും സംഭവം അവസാനിപ്പിക്കാൻ സുരക്ഷാ സേനയ്ക്ക് എത്ര സമയമെടുത്തുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
തായ്‌ലൻഡ് ആക്രമണം; വിശദീകരണവുമായി തായ്‌ലൻഡ് സൈനിക മേധാവി
സൈന്യത്തെ വിമര്‍ശിക്കരുതെന്നും വിമര്‍ശിക്കണമെങ്കില്‍ തന്നെ വിമർശിക്കാമെന്നും സൈനിക മേധാവി അപീരത് കോങ്സോംപോംഗ്