ETV Bharat / bharat

സംഘർഷം; ഭൈൻസയിൽ ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു - Telangana Police

ആദിലാബാദ്, ആസിഫാബാദ്, നിർമ്മൽ, മഞ്ചേരിയൽ തുടങ്ങിയ ജില്ലകളിലാണ് ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത് .

Bhainsa  Communal Clashes  Violence  Section 144  Prohibitory Orders  Internet Suspended  Telangana Police  ഏറ്റുമുട്ടലിനെത്തുടർന്ന് ഭൈൻസയിൽ ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു
സംഘർഷം; ഭൈൻസയിൽ ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു
author img

By

Published : Jan 14, 2020, 11:37 AM IST

ഹൈദരാബാദ്: നിർമ്മൽ ജില്ലയിലെ ഭൈൻസ പട്ടണത്തിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. രണ്ട് സമുദായങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായാണ് സിആർ‌പി‌സി സെക്ഷൻ 144 പ്രകാരം ജനുവരി 15 വരെയാണ് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത് . ആദിലാബാദ്, ആസിഫാബാദ്, നിർമ്മൽ, മഞ്ചേരിയൽ തുടങ്ങിയ ജില്ലകളിലാണ് ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത് .

സൈലൻസറുകൾ നീക്കം ചെയ്‌ത് ബൈക്ക് ഓടിക്കുന്നതിനെ ചോദ്യം ചെയ്‌തതിനെച്ചൊല്ലിയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇരു സമുദായങ്ങളിലെയും അംഗങ്ങൾ വാഹനങ്ങൾക്ക് പരസ്‌പരം തീകൊളുത്തി. വീടുകൾക്കും നാശനഷ്‌ടമുണ്ടായി. തുടർന്ന് പ്രശ്‌നം ഗുരുതരമാകുകയായിരുന്നു. പരിക്കേറ്റവരിൽ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് പൊലീസ് പട്രോളിംഗും നിരീക്ഷണവും ഇപ്പോഴും തുടരുകയാണ്. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/section-144-imposed-in-telanganas-bhainsa-after-clashes-between-two-communities20200114014609/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.