ETV Bharat / bharat

എൽ‌എൻ‌ജെ‌പി ആശുപത്രിയിലെ 56 മെസ് ജീവനക്കാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

author img

By

Published : Apr 26, 2020, 9:12 AM IST

ആശുപത്രിയിലെ ഒരു ഡയറ്റീഷ്യന് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മെസ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  ൽ‌എൻ‌ജെ‌പി ആശുപത്രി  മെസ് ജീവനക്കാര്‍  കൊവിഡ് പരിശോധനാ ഫലം  കൊവിഡ് 19  LNJP Hospital mess workers  COVID-19  Tests COVID-19 come out negative
ൽ‌എൻ‌ജെ‌പി ആശുപത്രിയിലെ മെസ് ജീവനക്കാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽ‌എൻ‌ജെ‌പി) ആശുപത്രിയിലെ 56 മെസ് ജീവനക്കാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആശുപത്രിയിലെ ഒരു ഡയറ്റീഷ്യന് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മെസ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും ജീവനക്കാര്‍ ക്വാറന്‍റൈനില്‍ തുടരേണ്ടി വരും. മെസ് ശുചീകരിച്ച് അണുവിമുക്തമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് ജീവനക്കാരുടെ കൂടെ പരിശോധനാ ഫലം വരുന്നത് വരെ ആശുപത്രിയുടെ അടുക്കള താൽക്കാലികമായി അടച്ചിടുമെന്ന് എൽ‌എൻ‌ജെ‌പി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.പാസി പറഞ്ഞു. നിലവിൽ രണ്ട് കാന്‍റീനുകളില്‍ ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.