ശ്രീനഗർ: ബാരാമുള്ളയിലെ വാനിഗാം പയീൻ ക്രെറി പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദി ഉൾപ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ബാരാമുള്ള പൊലീസ്, സിആർപിഎഫ് എന്നിവരുടെ സംയുക്‌ത മുന്നേറ്റത്തിലാണ് തീവ്രവാദികളെ വധിച്ചത്.
കീഴടങ്ങാൻ അവസരം കൊടുത്തെങ്കിലും തീവ്രവാദികൾ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു എന്ന് സൈന്യം അറിയിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേരെയും സൈന്യം വധിച്ചത്. ഭീകരർ ഒളിച്ച് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ആയുധങ്ങളും സൈന്യം കണ്ടെടുത്തു.