മുംബൈ: ലോക് ഡൗണിനിടെ 17 കുടിയേറ്റ തൊഴിലാളികളുമായി മുംബൈയിലെ അന്ധേരിയിൽ നിന്നും പാൽഘർ ജില്ലയിലെ നളസോപാറയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച ടെമ്പോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. 27കാരനായ അജയ് തേഹുരിയാണ് അറസ്റ്റിലായത്. നളസോപാറയിൽ എത്തിക്കാനായി ഇയാൾ തൊഴിലാളികളിൽ നിന്നും 2000 രൂപ വാങ്ങിയിരുന്നു. നളസോപാറയിൽ നിന്നും ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്താനാണ് തൊഴിലാളികൾ പദ്ധതിയിട്ടിരുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യാത്രക്കിടെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വച്ചാണ് വാഹനം പൊലീസ് തടഞ്ഞത്. തൊഴിലാളികളോട് അവരുടെ വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട പൊലീസ് ഇർക്ക് വേണ്ട അവശ്യ സാധനങ്ങൾ എത്തിച്ച് നൽകണമെന്ന് അധികൃതരോട് അഭ്യർഥിച്ചു.