ETV Bharat / bharat

വിലകൂടിയ മൊബൈല്‍ നഷ്ടമാവുമെന്ന പേടി വേണ്ട, വീണ്ടെടുക്കാനുള്ള സംവിധാനം ഒരുങ്ങി കഴിഞ്ഞു - ടെലികോം വകുപ്പ്

മൊബൈല്‍ ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചാലോ അതല്ല, നഷ്ടമായാലോ പേടി വേണ്ട. നഷ്ടമായ ഫോണ്‍ എപ്പോള്‍ ഓണ്‍ ചെയ്യുന്നുവോ അപ്പോള്‍ തന്നെ അത് ആര് എവിടെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്താന്‍ കഴിയും....

മൊബൈൽ ഫോൺ നഷ്ടമായാൽ കണ്ടെത്താൻ പുതിയ സംവിധാനമുമായി ടെലികോം വകുപ്പ്
author img

By

Published : Jul 8, 2019, 10:16 AM IST

Updated : Jul 8, 2019, 11:01 AM IST

ന്യൂഡൽഹി: മൊബൈല്‍ ഫോണ്‍ മോഷണം പോയാലോ നഷ്ടമായാലോ അതെവിടെയെന്ന് ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താം. ടെലികോം വകുപ്പ് 2017 ജൂലൈയില്‍ പ്രഖ്യാപിച്ച സംവിധാനം അടുത്ത മാസം മുതല്‍ രാജ്യമൊട്ടാകെ നിലവില്‍ വരും. സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്ട്രര്‍ (സിഇഐആർ) എന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കിയിരുന്നു. ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് രാജ്യ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രാജ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു സിഇഐആർ പ്രവർത്തനം. മൊബൈൽ ഫോൺ നഷ്ടമായാൽ ഐഎംഇഐ നമ്പർ ഉൾപ്പെടെ സിഇഐആറിൽ അറിയിക്കണം. നഷ്ടമായ മൊബൈൽ ഫോൺ കരിമ്പട്ടികയിൽപെടുത്തുകയും എല്ലാ മൊബൈൽ നെറ്റ് വര്‍ക്കിലും ഉപയോഗം തടയുകയും ചെയ്യും.

അതായത് മൊബൈല്‍ ഫോണ്‍ ആരെങ്കിലും മോഷ്ടിച്ചാലോ അതല്ല, നഷ്ടമായാലോ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ സിം കാര്‍ഡ് മാറ്റി വേറൊരു സിം ഇടാമെന്ന് വിചാരിക്കേണ്ട. രാജ്യത്തെ ഒരു സിമ്മും അതില്‍ പ്രവര്‍ത്തിക്കില്ലെന്ന് മാത്രമല്ല, ഫോണ്‍ ഓണ്‍ ചെയ്താല്‍ ഉടനെ ആര് എവിടെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്താന്‍ കഴിയും. ഫോണ്‍ ഉടമസ്ഥന്‍ വീണ്ടെടുത്താല്‍ പഴയ സ്ഥിതിയിലേക്ക് മാറ്റാനും കഴിയും. സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് എന്ന സ്ഥാപനമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

Intro:Body:

മൊബൈൽ ഫോൺ പോയാൽ കണ്ടെത്താൻ ടെലികോം സംവിധാനം

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ നഷ്ടമായാൽ ഇനി ആശങ്ക വേണ്ട. മോഷണം പോകുന്നതോ നഷ്ടപ്പെടുന്നതോ ആയ മൊബൈൽ ഫോൺ കണ്ടെത്താനുള്ള സംവിധാനം അടുത്ത മാസം നടപ്പാക്കാനൊരുങ്ങുകയാണു കേന്ദ്ര ടെലികോം വകുപ്പ്.

ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പറും സിം കാർഡും മാറ്റിയാലും ഫോൺ എവിടെയെന്നു കണ്ടെത്താമെന്നതാണു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ഒരുക്കിയ സംവിധാനത്തിന്റെ പ്രത്യേകത.

വ്യാജ മൊബൈൽ ഫോണുകളും ഫോൺ മോഷണവും തടയാ‍നുള്ള സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പദ്ധതി 2017 ജൂലൈയിലാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്തു.

രാജ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളുടെ ഐഎംഇഐ ഡേറ്റാബേസുമായി ബന്ധിപ്പിച്ചാണു സിഇഐആർ പ്രവർത്തനം. മൊബൈൽ ഫോൺ നഷ്ടമായാൽ ഐഎംഇഐ നമ്പർ ഉൾപ്പെടെ സിഇഐആറിൽ അറിയിക്കണം.

നഷ്ടമായ മൊബൈൽ ഫോൺ കരിമ്പട്ടികയിൽപെടുത്തുകയും എല്ലാ മൊബൈൽ നെറ്റ്്‌വർക്കുകളിലും ഉപയോഗം തടയുകയും ചെയ്യും.

Conclusion:
Last Updated : Jul 8, 2019, 11:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.