ഹൈദരാബാദ്: ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കോസ്യുസ്‌കോ കീഴടക്കി അംഗോത് തുകാരം. തെലങ്കാനയിൽ നിന്നുള്ള യുവ പർവതാരോഹകനാണ് അംഗോത്. മാർച്ച് 10നാണ് കോസ്യുസ്‌കോ കൊടുമുടിയിൽ ഓസ്ട്രേലിയൻ കൂട്ടരോടൊപ്പം അംഗോത് എത്തിയത്. ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ഈ യുവതാരം.
2018 ജൂലൈയിൽ ആഫ്രിക്കയിലെ കിളിമാഞ്ചാരോ പർവതത്തിന്‍റെ 19,308 അടി ഉയരം അംഗോത് കീഴടക്കിയിരുന്നു. 2019 മെയ്യിൽ എവറസ്റ്റ് കൊടുമുടിയുടെ 29,029 അടി ഉയരവും ജൂലൈയിൽ റഷ്യയിലുള്ള എൽബ്രസ് പർവതവും ഈ വർഷം ജനുവരിയിൽ തെക്കൻ അമേരിക്കയിലെ അകോൻകാഗ്വ പർവതവും അംഗോത് കീഴടക്കിയിരുന്നു.