ഹൈദരാബാദ്: തെലങ്കാനയില്‍ 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,84,391 ആയി. 24 മണിക്കൂറിനിടെ 2 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 1529 ആയി. നിലവില്‍ 6618 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 536 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഇതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 2,76,244 ആയി ഉയര്‍ന്നു. 97.13 ശതമാനമാണ് തെലങ്കാനയിലെ രോഗവിമുക്തി നിരക്ക്. മരണ നിരക്ക് 0.53 ശതമാനവും. കഴിഞ്ഞ ദിവസം 30,376 സാമ്പിളുകളാണ് പരിശോധിച്ചത്.
24 മണിക്കൂറിനിടെ രാജ്യത്ത് 22,272 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 251 പേര്‍ കൂടി രാജ്യത്ത് മരിച്ചു. ഇതുവരെ 1,01,69,118 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 1,47,343 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. നിലവില്‍ 2,81,667 പേരാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്.