ETV Bharat / bharat

തെലങ്കാനയിൽ 1,607 പുതിയ കൊവിഡ് കേസുകൾ - Hyderabad corona news

തെലങ്കാനയിലെ സജീവ കേസുകളുടെ എണ്ണം 19,936 ആണ്.

1
1
author img

By

Published : Nov 7, 2020, 11:39 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,607 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി ആറു രോഗികളാണ് വൈറസിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,48,891 ആയി. ഇവിടുത്തെ ആകെ മരണം 1,372 ആയി ഉയർന്നു. തെലങ്കാനയിൽ നിലവിൽ ചികിത്സയിൽ തുടരുന്നത് 19,936 രോഗികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 937 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ, രോഗമുക്തി നേടുന്നവരുടെ ആകെ എണ്ണം 2,27,583 ആയി. 17,134 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്.

അതേസമയം, 50,357 പുതിയ പോസിറ്റീവ് കേസുകളോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 84,62,081ൽ എത്തി. 577 പുതിയ മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.