ഹൈദരാബാദ്: തെലങ്കാനയിൽ 1,102 കൊവിഡ് കേസുകളും ഒമ്പത് മരണവും കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 91,361 ആയി. മരണസംഖ്യ 693ലെത്തി. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 234 കേസുകൾ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ്. കരിംനഗറിൽ 101, രംഗറെഡ്ഡിയിൽ 81, വാറങ്കലിൽ 70 എന്നിങ്ങനെയാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം. അതേസമയം രോഗബാധിതരായിരുന്ന 1,930 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 68,126 പേർ രോഗമുക്തി നേടി. 22,542 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
ശനിയാഴ്‌ച മാത്രം 12,120 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ പരിശോധനയ്ക്ക് വിധേയമാക്കിയ ആകെ സാമ്പളുകളുടെ എണ്ണം 7,44,555 ആയി. സർക്കാരിന് കീഴിലുള്ള 16 ലബോറട്ടറികളിലും 23 സ്വകാര്യ ലബോറട്ടറികളിലുമായാണ് പരിശോധനകൾ നടക്കുന്നത്. തെലങ്കാനയിലെ രോഗമുക്തിനിരക്ക് 74.56 ആയി തുടരുകയാണ്.