ഹൈദരാബാദ്: തെലങ്കാനയിൽ 1,811 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 60,717 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച 521 പേർ ഗ്രേറ്റർ ഹൈദരാബാദിൽ ആണ്. രംഗറെഡിയിൽ 289, മേച്ചൽ-മൽക്കാജിരി 151എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ.
വൈറസ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 505 ആയി. 44,572 പേർക്ക് രോഗം ഭേദമായി. 15,640 പേർ ചികിത്സയിലാണ്. വീടുകളിലും സ്ഥാപനങ്ങളിലുമായി 10,155 പേർ ചികിത്സയിലാണ്. ഇതുവരെ 18,263 സാമ്പിളുകൾ പരിശോധിച്ചു. പുതിയതായി 320 ധ്രുത ആന്റിജൻ പരിശോധന കേന്ദ്രങ്ങൾ സർക്കാർ ആരംഭിച്ചു. ഹെൽപ്പ് ലൈൻ, ടെലി മെഡിസിൻ പരാതികൾക്കായി 104 ബന്ധപ്പെടാം. സ്വകാര്യ ആശുപത്രികളിലും ലബോറട്ടറികളിലുമായി ബന്ധപ്പെട്ട പരാതികൾക്കായി ആളുകൾക്ക് 9154170960 എന്ന നമ്പറിൽ ബന്ധപ്പെടാം.