തെലങ്കാന: കൊവിഡ് 19 പകർച്ചവ്യാധിയെത്തുടർന്ന് തെലങ്കാന ഐടി മന്ത്രി കെ. താരക രാമറാവു നഗരത്തിലെ റെഡ് സോൺ പ്രദേശമായ സുഭാഷ് നഗർ സന്ദർശിച്ചു. തെലങ്കാനയിലെ പ്രശസ്ത ക്ഷേത്രനഗരമായ വെമുലവാഡയും അദ്ദേഹം സന്ദർശിച്ചു. റവന്യൂ, ടൗൺ മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അവശ്യവസ്തുക്കൾ ശരിയായി ലഭിക്കുന്നുണ്ടോ എന്ന് അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചറിഞ്ഞു. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അസുഖമുണ്ടായാൽ ഡോക്ടർമാരെ സമീപിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെലങ്കാന ഐടി മന്ത്രി നഗരത്തിലെ റെഡ് സോൺ പ്രദേശമായ സുഭാഷ് നഗർ സന്ദർശിച്ചു - Subhash Nagar
റവന്യൂ, ടൗൺ മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അവശ്യവസ്തുക്കൾ ശരിയായി ലഭിക്കുന്നുണ്ടോ എന്ന് അദ്ദേഹം പ്രദേശവാസികളോട് ചോദിച്ചറിഞ്ഞു