ഹൈദരാബാദ്: തെലങ്കാനയിൽ 1,949 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുത്തു. 10 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,163 ആയി. നിലവിൽ 27,901 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (291), രംഗറെഡ്ഡി (156), മേഡൽ മൽക്കജ്‌ഗിരി (150) തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 85.41 ശതമാനം പേർ സംസ്ഥാനത്ത് കൊവിഡ് രോഗമുക്‌തി നേടി. വീട്ടിലും മറ്റുമായി 22,861 പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്.
തെലങ്കാനയിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേക്ക് - covid two lakh
വീട്ടിലും മറ്റുമായി നിരവധി പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
![തെലങ്കാനയിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേക്ക് telangana covid closer to two lakh തെലങ്കാനയിൽ കൊവിഡ് രണ്ട് ലക്ഷത്തിന് അടുത്ത് telangana telangana covid covid തെലങ്കാന കൊവിഡ് തെലങ്കാനയിലെ കൊവിഡ് covid two lakh കൊവിഡ് രണ്ട് ലക്ഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9043985-400-9043985-1601795758247.jpg?imwidth=3840)