തെലങ്കാന: സംസ്ഥാനത്ത് 1445 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി. ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 1336 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പല്‍ കോർപറേഷനിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 286 കേസുകളണ് ഇവിടെ രജിസ്റ്റർ ചെയ്തത്. മല്‍ക്കജ് ഗിരിയില്‍ 122, രംഗറെഡിയില്‍ 107 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 18,409 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,243 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 42.81 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. സംസ്ഥാനത്തെ മരണനിരക്ക് 0.56 ശതമാനമാണ്. ദേശീയ തലത്തില്‍ ഇത് 1.5 ശതമാനമാണ്. 91.72 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
തെലങ്കാനയില്‍ 1445 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി. 1336 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.