ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്‌ച യോഗം ചേരും. മെയ് 31 വരെയാണ് തെലങ്കാനയില്‍ ഇളവുകളോടെ ലോക്ക്‌ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്‌ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകും. കൂടാതെ ജൂണ്‍ രണ്ടിന് നടക്കാനിരിക്കുന്ന തെലങ്കാന രൂപീകരണ ദിനാഘോഷത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാകും.
തെലങ്കാനയില്‍ ഇതുവരെ 1991 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 1284 പേര്‍ രോഗമുക്തരായി. 650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 57 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു.