ഹൈദരാബാദ്: കൊവിഡും ലോക്ക് ഡൗണും മൂലം നിര്‍ത്തിവെച്ചിരുന്ന സിനിമാ-സീരിയല്‍ ചിത്രീകരണം പുന:രാരംഭിക്കാന്‍ അനുമതി നല്‍കി തെലങ്കാന സര്‍ക്കാര്‍. അനുമതി നല്‍കികൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച ഒപ്പുവെച്ചു. പരിമിതമായ ആളുകളെ ഉള്‍ക്കൊള്ളിച്ച് മാത്രമെ ചിത്രീകരണം ആരംഭിക്കാവുയെന്നും സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതു കൊണ്ട് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലുങ്ക് സിനിമാ- സീരിയല്‍ മേഖലയിലെ പ്രമുഖര്‍ ചിത്രീകരണം പുന:രാരംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ കണ്ട് സംസാരിച്ചിരുന്നു. മന്ത്രി ടി.ശ്രീനിവാസ് യാദവ്, ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ എന്നിവര്‍ക്ക് സിനിമാ മേഖലയിലെ പ്രമുഖര്‍ നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മുഖ്യമന്ത്രി ഷൂട്ടിങ് പുന:രാരംഭിക്കാന്‍ അനുമതി നല്‍കിയത്.
സിനിമ-സീരിയല്‍ ചിത്രീകരണം പുന:രാരംഭിക്കും: അനുമതി നല്‍കി തെലങ്കാന സര്‍ക്കാര്‍ - shootings
പരിമിതമായ ആളുകളെ ഉള്‍ക്കൊള്ളിച്ച് മാത്രമെ ചിത്രീകരണം ആരംഭിക്കാവുയെന്നും സര്‍ക്കാറിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു.