ETV Bharat / bharat

തെലങ്കാനയില്‍ നാല് മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് നീരീക്ഷണത്തില്‍

എം‌എൽ‌എ പങ്കെടുത്ത ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം‌എൽ‌എയ്ക്ക് വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും ഏപ്രിൽ 10 മുതൽ ഇദ്ദേഹത്തിന് ഹോം ക്വാറന്‍റൈൻ നിർദേശിച്ചു.

Journalists inquarantine Home Quarantine MLA Telangana 4 Telangana journos isolated ഹോം ക്വാറന്‍റൈൻ നാല് മാധ്യമ പ്രവർത്തകരെ ക്വാറന്‍റൈൻ എം‌എൽ‌എ വൈറസ് നെഗറ്റീവ് കൊവിഡ് 19
ഹോം ക്വാറന്‍റൈനിലായിരുന്ന എം‌എൽ‌എയ്ക്കൊപ്പം ഭക്ഷണം കഴിച്ച നാല് മാധ്യമ പ്രവർത്തകരെ ക്വാറന്‍റൈനിലേക്ക് മാറ്റി
author img

By

Published : Apr 22, 2020, 4:19 PM IST

ഹൈദരാബാദ്: പ്രാദേശിക ചാനലുകളിൽ ജോലി ചെയ്യുന്ന നാല് മാധ്യമ പ്രവർത്തകരെ ക്വാറന്‍റൈനിലേക്ക് മാറ്റി. ഗദ്‌വാൾ ടൗണിൽ ഹോം ക്വാറന്‍റൈനിലായിരുന്ന എം‌എൽ‌എയോടൊപ്പം ഇവർ ഉച്ചഭക്ഷണം കഴിച്ചിരുന്നു. തുടർന്നാണ് ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയത്. എം‌എൽ‌എ പങ്കെടുത്ത ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം‌എൽ‌എയ്ക്ക് വൈറസ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും ഏപ്രിൽ 10 മുതൽ ഇദ്ദേഹത്തിന് ഹോം ക്വാറന്‍റൈൻ നിർദേശിച്ചു.

നാല് മാധ്യമ പ്രവർത്തകർക്കും വൈറസ് ലക്ഷണങ്ങൾ ഇല്ലെങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു. ജോഗുലമ്പ-ഗദ്‌വാൾ ജില്ലയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. എം‌എൽ‌എയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച അഞ്ച് പേർക്ക് കൂടി ക്വാറന്‍റൈൻ ഏർപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.