ഹൈദരാബാദ്: തെലങ്കാന രാഷ്‌ട്ര സമിതിയിലെ മൂന്ന് എംഎൽഎമാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിസാമാബാദ് അർബൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഗാല ഗണേഷ് ഗുപ്‌തക്കാണ് അവസാനം കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുൻപ് ജംഗാവോൺ എംഎൽഎ മുത്തിറെഡി യാദഗ്രി റെഡ്ഡിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഹോം ക്വാറന്‍റൈനിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം നിസാമാബാദ് റൂറൽ നിയോജകമണ്ഡലത്തിലെ എംഎൽഎയായ ബാജിറെഡ്ഡി ഗോവർദ്ധനും കൊവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് കൊവിഡ് പരിശോധനകൾ നടത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
തെലങ്കാനയിൽ മൂന്ന് ടിആർഎസ് എംഎൽഎമാർക്ക് കൊവിഡ് - കൊവിഡ്
എംഎൽഎമാരുമായി സമ്പർക്കത്തിൽ വന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് കൊവിഡ് പരിശോധനകൾ നടത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.