ETV Bharat / bharat

യോഗി ആദിത്യനാഥിനെതിരെ തേജസ്വി യാദവ്

author img

By

Published : Oct 22, 2020, 5:57 PM IST

ബിഹാര്‍ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും കുടിയേറ്റവുമാണെന്ന് ആര്‍ജെഡി നേതാവായ തേജസ്വി യാദവ് പറഞ്ഞു.

Tejashwi Yadav slams Yogi  ബിഹാര്‍ തെരഞ്ഞെടുപ്പ്  യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി തേജസ്വി യാദവ്  യോഗി ആദിത്യനാഥ്  തേജസ്വി യാദവ്  Bihar polls  Rashtriya Janata Dal  unemployment, poverty matter for Bihar polls  Yogi Adityanath
ബിഹാര്‍ തെരഞ്ഞെടുപ്പ്; യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി തേജസ്വി യാദവ്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണവേളയിലെ യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തെ വിമര്‍ശിച്ച് തേജസ്വി യാദവ്. ഏത് സംസ്ഥാനത്ത് നിന്നും ആര് വരുന്നുവെന്നതല്ല ബിഹാര്‍ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും കുടിയേറ്റവുമാണെന്ന് ആര്‍ജെഡി നേതാവായ തേജസ്വി യാദവ് പറഞ്ഞു.

ബിജെപി പ്രകടന പത്രിക പ്രകാശനം ചെയ്യാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇവിടെ വന്നു. എന്നാല്‍ ബിഹാറിന് പ്രത്യേക പാക്കേജും പ്രത്യേക സംസ്ഥാന പദവിയും നല്‍കാത്തതെന്ന് ആദ്യം ധനമന്ത്രി പറയണമെന്നും തേജസ്വി യാദവ് പറഞ്ഞു. 15വര്‍ഷം ഭരിച്ചിട്ടും ബജറ്റിലെ വ്യവസ്ഥകളെക്കുറിച്ചറിയില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെയും ആര്‍ജെഡി നേതാവ് വിമര്‍ശിച്ചു.

ബിഹാര്‍ സര്‍ക്കാര്‍ ബജറ്റിന്‍റെ 60 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളുവെന്നും എന്നിട്ട് ഈ തെരഞ്ഞെടുപ്പു വേളയില്‍ എന്തടിസ്ഥാനത്തിലാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സാമ്പത്തിക ബജറ്റ് 2,11,761 കോടിയാണെന്നും ഇതില്‍ 40 ശതമാനം എന്‍ഡിഎ സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയില്ലാതെ തന്‍റെ സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിക്കുമെന്നും, അതുവഴി സംസ്ഥാനത്തിന്‍റെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.