ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 16 വയസുകാരിയെ മൂന്ന് യുവാക്കൾ ചേർന്ന് വെടിവച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കൾ രാത്രി വീട്ടിലെത്തുകയും പെൺകുട്ടി വാതിൽ തുറന്നപ്പോൾ തലയിൽ വെടിവെക്കുകയുമായിരുന്നു എന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
മകൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണെന്നും വെള്ളിയാഴ്ച സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ ഗൗരവ് ചക്, സോപ്ലി യാദവ്, മനീഷ് യാദവ് എന്നിവർ തന്നെ ഉപദ്രവിച്ചതായി പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നതായും പെൺകുട്ടിയുടെ അച്ഛൻ പൊലീസിനെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് ഫയൽ ചെയ്യുകയും പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.