ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിയന്തര സേവനത്തിന് ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് നമ്പറിൽ 16കാരൻ ഞായറാഴ്ച മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി സന്ദേശം അയച്ചിരുന്നു. തുടർന്ന് പൊലീസ് കുട്ടിക്ക് എതിരെ കേസെടുക്കുകയായിരുന്നു. സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭീഷണി സന്ദേശം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭീഷണിക്ക് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
യോഗി ആദിത്യനാഥിനെതിരെ ഭീഷണി; കൗമാരക്കാരൻ പിടിയില്‍ - ആണ്‍കുട്ടി കസ്റ്റഡിയില്‍
ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഭീഷണിക്ക് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്