ഭോപാല്‍: പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാതിരിക്കാൻ ബന്ധുവായ മൂന്നുവയസുകാരനെ പതിനെട്ടുകാരൻ തട്ടികൊണ്ടുപോയി. മധ്യപ്രദേശിലാണ് സംഭവം. ഉറങ്ങി കിടന്ന കുഞ്ഞിനെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി പ്രതി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ രണ്‍ബീര്‍ എന്ന പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാത്തതിനാല്‍ അമ്മ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വയലില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്‍റെ സമീപത്തുനിന്ന് രണ്‍ബീറിന്‍റെ കയ്യക്ഷരത്തിലെഴുതിയ പേപ്പര്‍ കണ്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കുട്ടിയെ കണ്ടെത്തണമെങ്കില്‍ രണ്‍ബീറിനെ ഒരു സ്ഥലത്തേക്ക് അയക്കണമെന്നായിരുന്നു കുറിപ്പിലെ നിര്‍ദേശം. എന്നാല്‍ പൊലീസിന് കയ്യക്ഷരം കണ്ട് സംശയം തോന്നി രണ്‍ബീറിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തറിയുന്നത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാതിരിക്കാൻ മൂന്നുവയസുകാരനെ പതിനെട്ടുകാരൻ തട്ടികൊണ്ടുപോയി - മധ്യപ്രദേശിലാണ് സംഭവം
മധ്യപ്രദേശിലാണ് സംഭവം