ന്യൂഡൽഹി: ഡൽഹിയിലെ കോട്‌ല മുബാറക്‌പൂരിൽ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. ടാറ്റൂ ആർട്ടിസ്റ്റായ നരേഷ് (35) ആണ് ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യാക്കുറിപ്പിൽ വീട്ടുടമസ്ഥനാണ് മരണകാരണമെന്ന് കുറിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നരേഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരന്മാർ മൃതദേഹം എയിംസ് ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഡൽഹിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു - ഡൽഹിയിലെ ടാറ്റൂ ആർടിസ്റ്റിന്‍റെ ആത്മഹത്യ
വീട്ടുടമസ്ഥനെതിരെ ആത്‌മഹത്യാക്കുറിപ്പ് എഴുതിയാണ് ഇയാൾ തൂങ്ങിമരിച്ചത്.