ചെന്നൈ: തമിഴ്‌നാട്ടിൽ 1,384 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന വർധനയാണിത്. ഇതിൽ 1,072 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 27,256 ഉം മരണസംഖ്യ 220 ഉം ആയി. വ്യാഴാഴ്ച മാത്രം 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
585 പേർ രോഗം ഭേദമായി ഞായറാഴ്ച ആശുപത്രി വിട്ടു. 14,901 പേർക്ക് ഇതുവരെ രോഗം ഭേദമായി. 12,132 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 5,44,981 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരും ഒരാൾ കുവൈറ്റിൽ നിന്നെത്തിയ വ്യക്തിയുമാണ്.