ചെന്നൈ: ഗുജറാത്തിനും മഹാരാഷ്‌ട്രക്കും മുന്‍പ് തന്നെ തമിഴ്‌നാട് സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്വൽ സെമിനാറായ "ലൂമിനസ് തമിഴ്‌നാടിൽ" ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാജ്യത്തിന്‍റെ സാമ്പത്തിക പുനരുജ്ജീവനത്തിൽ മുന്നിൽ നിൽക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട് എന്നും കൊവിഡിനെ തുടർന്ന് റിലൊക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ കൂടുതൽ ലളിതമാക്കുമെന്നും വെർച്വൽ സെമിനാറിൽ അദ്ദേഹം പറഞ്ഞു.
ഗുജറാത്തിന് മുൻപ് തമിഴ്നാട് സാധാരണ നിലയിലേക്ക് മടങ്ങും : കെ.പളനിസ്വാമി - തമിഴ്‌നാട്
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച വെർച്വൽ സെമിനാറായ "ലൂമിനസ് തമിഴ്‌നാടിൽ" ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം