ചെന്നൈ: സംസ്ഥാനത്ത് 1114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 9,692 ആയി. 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 8.06 ലക്ഷമായി. 1,198 പേര്‍ രോഗമുക്തരായി.
രോഗമുക്തരായവരുടെ ആകെ എണ്ണം 7,85,315 ആയി. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കോയമ്പത്തൂർ 112 ഉം ചെംഗൽപട്ട് 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 235 കൊവിഡ് ടെസ്റ്റിംഗ് സെന്‍ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 168 എണ്ണം സ്വകാര്യ മേഖലയിലാണ്.