ചെന്നൈ: കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഐഎസ് ശ്യംഖലയിലുള്ള മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീലങ്കയിൽ 253ലേറെ പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന സംശയിക്കുന്ന പാലക്കാട് സ്വദേശി സഹ്റാൻ ഹാഷിമുമായി ബന്ധമുള്ള രണ്ട് പേരെ തമിഴ്നാട്ടിൽ നിന്ന് കഴിഞ്ഞാഴ്ച പൊലീസ് പിടികൂടിയിരുന്നു. ബുധനാഴ്ച്ച എന്‍ഐഎ നടത്തിയ റെയ്ഡില്‍ തമിഴ്നാട്ടിലെ ഐഎസ് സൂത്രധാരൻ മുഹമ്മദ് അസറുദ്ദീനും അറസ്റ്റിലായിരുന്നു.
അറസ്റ്റു ചെയ്ത മൂന്ന് പേരും കോയമ്പത്തൂരിൽ മെഡിക്കൽ റെപ്രസെന്‍റേറ്റീവായി ജോലി ചെയ്യുകയായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി ഇവർ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയും കോയമ്പത്തൂരിൽ ഭീകരാക്രണത്തിനും ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.