ETV Bharat / bharat

മോദിയും ട്രംപും തണ്ണിമത്തനില്‍; ഇളഞ്ചെഴിയൻ അവിടെയും വ്യത്യസ്തനാണ്

അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഫലങ്ങളിലും പച്ചക്കറിയിലും കർവിങ് ആർട്ട് നടത്തുന്ന ഇളഞ്ചേശന്‍റെ തണ്ണിമത്തൻ ചിത്രം.

Tamil Nadu artist  Modi Trump on watermelon  Image carving on watermelon  താജ്‌മഹലിന്‍റെ പശ്ചാത്തലത്തിൽ മോദിയേയും ട്രംപിനേയും തണ്ണിമത്തനിൽ കൊത്തിവെച്ച് വ്യത്യസ്ത വരവേൽപ്പ്  തണ്ണിമത്തൻ ആർട്ട്  ഫലങ്ങളിലും പച്ചക്കറിയിലും കർവിങ് ആർട്ട്  കർവിങ് ആർട്ടിസ്റ്റ്  വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട് കർവിങ് ആർട്ടിസ്റ്റ്
താജ്‌മഹലിന്‍റെ പശ്ചാത്തലത്തിൽ മോദിയേയും ട്രംപിനേയും തണ്ണിമത്തനിൽ കൊത്തിവെച്ച് വ്യത്യസ്ത വരവേൽപ്പ്
author img

By

Published : Feb 23, 2020, 2:15 PM IST

ചെന്നൈ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തിൽ വ്യത്യസ്തമായ സ്വാഗതം ഒരുക്കുകയാണ് തമിഴ്നാട്ടിലെ ഒരു കലാകാരൻ. താജ്‌മഹലിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനേയും തണ്ണിമത്തനിൽ കൊത്തിവെച്ചാണ് പഴങ്ങളിൽ മനോഹര ചിത്രങ്ങൾ തീർക്കുന്ന തേനി സ്വദേശി ഇളഞ്ചെഴിയൻ സ്വാഗതം ആശംസിക്കുന്നത്. ഏകദേശം രണ്ടര മണിക്കൂർ സമയംകൊണ്ടാണ് താജ്‌മഹലിന്‍റെ പശ്ചാത്തലത്തിൽ ചിത്രം തയ്യാറാക്കിയത്. ഇന്ത്യാ സന്ദർശത്തിലൂടെ നമ്മുടെ പൈതൃകവും സംസ്കാരവും അമേരിക്കൻ പ്രസിഡന്‍റ് മനസിലാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഫലങ്ങളിലും പച്ചക്കറിയിലും കർവിങ് ആർട്ട് നടത്തുന്ന ഇളഞ്ചേശൻ പറയുന്നു.

നേരത്തെ ചൈനീസ് പ്രസിഡന്‍റ് ഷീജിങ് പിങ് അനൗപചാരിക ഉച്ചകോടിക്കായി മഹാബലിപുരത്ത് എത്തിയപ്പോഴും ഇലഞ്ചെഴിയൻ തണ്ണിമത്തനിൽ ചിത്രം തയ്യാറാക്കിയിരുന്നു. ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുന്ന ട്രംപും കുടുംബവും അഹമ്മദാബാദിൽ 'നമസ്തേ ട്രംപ്' പരിപാടിക്ക് ശേഷം താജ്‌മഹൽ സന്ദർശിക്കും. 25ന് ഡൽഹിയിൽ ഔദ്യോഗിക ചർച്ചകൾ നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.