ന്യൂഡൽഹി: കൊവിഡ് രോഗികളുടെ വീടുകൾക്ക് പുറത്ത് പോസ്റ്ററുകളും തിരിച്ചറിയല്‍ രേഖകളും ഒട്ടിക്കുന്നത് നിരോധിച്ച് സുപ്രീം കോടതി. ദുരന്തനിവാരണ നിയമപ്രകാരം പ്രത്യേക കേസുകളിൽ മാത്രമേ അത്തരം പോസ്റ്ററുകൾ ഒട്ടിക്കാൻ പാടുള്ളുയെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
കൊവിഡ് ബാധിച്ചവരുടെ വീടുകൾക്ക് പുറത്ത് പോസ്റ്ററുകൾ ഒട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കേന്ദ്രം ഇതിനകം മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത്തരം പോസ്റ്ററുകൾ പതിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.