ETV Bharat / bharat

തബ്‌ലീഗ് ജമാഅത്ത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സംഭവവുമായി ബന്ധപ്പെട്ട് 233 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായും മാർച്ച് 29 മുതൽ സംഘടനാ ആസ്ഥാനത്ത് നിന്ന് 2,361 പേരെ ഒഴിപ്പിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ പറഞ്ഞു.

author img

By

Published : Sep 21, 2020, 2:04 PM IST

Tablighi Jamaat event  nizamuddin markaz  coronavirus spread  spread of COVID-19  Ministry of Home Affairs  MHA in Rajya Sabha  തബ്‌ലീഗ് ജമാഅത്ത് സമ്മേളനം  തബ്‌ലീഗ് ജമാഅത്ത് കൊവിഡ് വ്യാപനത്തിന് കാരണം  നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത്
തബ്‌ലീഗ് ജമാഅത്ത് വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ മാർച്ച് മാസത്തിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം കൊവിഡ് വ്യാപനം വ്യാപിക്കാൻ കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട് 233 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായും മാർച്ച് 29 മുതൽ സംഘടനാ ആസ്ഥാനത്ത് നിന്ന് 2,361 പേരെ ഒഴിപ്പിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിവിധ അധികാരികൾ നൽകിയ മാർഗനിർദേശങ്ങളും ഉത്തരവുകളും അവഗണിച്ച് അടച്ചിട്ട പ്രദേശത്ത് വലിയ തരത്തിലുള്ള ഒത്തു ചേരൽ നടത്തിയതായും ഇവിടെ സാമൂഹിക അകലം പാലിക്കുകയോ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.