ലഖ്‌നൗ (ഉത്തർപ്രദേശ്): നിയമ വിദ്യാർഥിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായ സ്വാമി ചിന്മയാനന്ദിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നെഞ്ചുവേദനയെത്തുടർന്ന് ചിന്മയാനന്ദിനെ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്‌തികരമാണെങ്കിലും ചിന്മയാനന്ദ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിയമ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ പ്രാദേശിക കോടതി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.ഒരു വർഷത്തിലേറെയായി ചിന്മയാനന്ദ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പ്രാദേശിക കോടതിയിൽ സാക്ഷ്യപ്പെടുത്തി. സംഭവം ക്യാമറയിൽ റെക്കോർഡ് ചെയ്തെന്നും , ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ചിന്മയാനന്ദന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍
നിയമ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചിൻമയാനന്ദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്
ലഖ്‌നൗ (ഉത്തർപ്രദേശ്): നിയമ വിദ്യാർഥിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായ സ്വാമി ചിന്മയാനന്ദിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നെഞ്ചുവേദനയെത്തുടർന്ന് ചിന്മയാനന്ദിനെ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്‌തികരമാണെങ്കിലും ചിന്മയാനന്ദ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിയമ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ പ്രാദേശിക കോടതി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.ഒരു വർഷത്തിലേറെയായി ചിന്മയാനന്ദ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പ്രാദേശിക കോടതിയിൽ സാക്ഷ്യപ്പെടുത്തി. സംഭവം ക്യാമറയിൽ റെക്കോർഡ് ചെയ്തെന്നും , ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
chinmayanantha
Conclusion: