ETV Bharat / bharat

മന്ത്രവാദം; ഛാർഖണ്ഡിലെ ചൈബാസയിൽ എട്ട് പേർ കൊല്ലപ്പെട്ടു

ഛാർഖണ്ഡിലെ ചൈബാസയിൽ നിന്നുള്ള ഒരു ഗോത്രവർഗ്ഗക്കാരന്‍റെ കുടുംബത്തിലെ എട്ട് പേര്‍ മന്ത്രിവാദത്തിനിരകളായി കൊല്ലപ്പെട്ടു. അതേസമയം തന്‍റെ അധികാരപരിധിയില്‍ അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്ന് സബ് ഡിവിഷണൽ ഓഫീസർ അമർ കുമാർ പാണ്ഡെ ഇടിവി ഭാരതിനോട് പറഞ്ഞു

Suspicion over witchcraft kills 8  witchcraft kills 8 in Jharkhand  Chaibasa witchcraft killing  Chaibasa news  Gumdi Surin  മന്ത്രവാദം; ഛാർഗണ്ഡിലെ ചൈബാസയിൽ 8 പേർ കൊല്ലപ്പെട്ടു  ഛാർഖണ്ഡ്  8 പേർ കൊല്ലപ്പെട്ടു  ചൈബാസ
മന്ത്രവാദം; ഛാർഖണ്ഡിലെ ചൈബാസയിൽ 8 പേർ കൊല്ലപ്പെട്ടു
author img

By

Published : Oct 14, 2020, 11:45 AM IST

ചൈബാസ: ഛാർഖണ്ഡിലെ ചൈബാസയിൽ മന്ത്രവാദം നടത്തി എട്ട് പേർ കൊല്ലപ്പെട്ടുവെന്ന് ആരോപണം. ഗുംദി സുരിൻ എന്ന ഗോത്രവർഗക്കാരനെ ഗുരുതരാവസ്ഥയിൽ സദർ ആശുപത്രിയിലെത്തിച്ചു. തന്‍റെ അമ്മാവൻ കുടുംബത്തിലെ എട്ട് അംഗങ്ങളെ കൊന്നതായി അദ്ദേഹം ആരോപിച്ചു. തനിക്കും അമ്മാവനും ഒരേ പേരാണ്- ഗുംദി സുരിൻ. കഴിഞ്ഞ 10-15 ദിവസമായി താൻ കബ്രഗുട്ടിലെ ബന്ധു വീട്ടിലാണ് താമസിക്കുന്നത്. തന്നെ കൊല്ലാൻ അമ്മാവൻ അവിടെയുമെത്തി. ഈ സമയത്ത് താൻ സംഭവസ്ഥലത്ത് നിന്ന് സഹോദരിയുടെ വീട്ടിലേക്ക് ഓടിപ്പോയി. അവൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മാവൻ സഹോദരനും നാല് മക്കളുമടക്കം കുടുംബത്തിലെ എട്ട് അംഗങ്ങളെ ഇതുവരെ കൊലചെയ്തതായി തനിക്ക് സംശയമുണ്ടെന്നും സൂരിൻ പറഞ്ഞു. അമ്മാവൻ ഭാര്യയെ കൊന്നിരിക്കണമെന്നും അമ്മായിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന സംശയവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതേസമയം തന്‍റെ അധികാരപരിധിയില്‍ അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്ന് സബ് ഡിവിഷണൽ ഓഫീസർ അമർ കുമാർ പാണ്ഡെ ഇടിവി ഭാരതിനോട് പറഞ്ഞു.

തന്‍റെ കുടുംബം നിരവധി വർഷങ്ങളായി മന്ത്രവാദത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഒരു വർഷം മുമ്പ് ഇതേ കേസിൽ പിതാവ് കൊല്ലപ്പെട്ടുവെന്നും ഗുംദി സുരിൻ പറഞ്ഞു. 1990 മുതൽ 2000 വരെ മന്ത്രവാദത്തിന്‍റെ പേരിൽ 522 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഛാർഖണ്ഡ് ഒരു പ്രത്യേക സംസ്ഥാനമായി മാറിയതിനുശേഷം, അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അതിവേഗം വർദ്ധിച്ചു. 2000 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 1800 സ്ത്രീകൾ ഇത്തരത്തില്‍ കൊല്ലപ്പെട്ടു. ആകെ 233 സ്ത്രീകൾ കൊല്ലപ്പെട്ട ചൈബാസ, സെറൈകേല എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.