ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 22കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹി ബാവാനയിലെ ഹരേവാലി സ്വദേശിയായ മെഹബൂബ് അലിയാണ് കൊല്ലപ്പെട്ടത്. ഭോപ്പാലിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത അലി 45 ദിവസങ്ങൾക്ക് ശേഷം പച്ചക്കറി ട്രക്കിലാണ് തിരികെയെത്തിയത്. എന്നാൽ മെഡിക്കൽ പരിശോധനക്ക് ശേഷം തിരികെയെത്തിയ അലി രോഗം പരത്താൻ ശ്രമിക്കുകയാണെന്ന് നാട്ടുകാർക്കിടയിൽ അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന് ശ്രമമെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി - തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനം
ഭോപ്പാലിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത 22കാരനായ മെഹബൂബ് അലിയെയാണ് കൊവിഡ് വ്യാപിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയത്.