ETV Bharat / bharat

സൂറത്തിലെ പരിശീലന കേന്ദ്രത്തിലെ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപണം - പരിശീലനകേന്ദ്രം

അപകടം സംഭവിച്ചത് അറിഞ്ഞിട്ടും 45 മിനിറ്റോളം വൈകിയാണ് അഗ്നിശമനസേന എത്തിയതെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.

ഫയൽചിത്രം
author img

By

Published : May 25, 2019, 10:53 AM IST

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വിദ്യാർഥി പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരിലേറെയും വിദ്യാർഥികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം അപകടം സംഭവിച്ചത് അറിഞ്ഞിട്ടും 45 മിനിറ്റോളം വൈകിയാണ് അഗ്നിശമനസേന സ്ഥലത്തെത്തിയതെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.

സംഭവ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റിർ മാത്രം ദൂരത്താണ് ഫയർ സ്റ്റേഷൻ. എന്നിട്ടും 45 മിനിറ്റോളം വൈകിയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്ന് അപകടത്തിൽപെട്ട ഒരു കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഇരുപത്തഞ്ചോളം കുട്ടികളെ രക്ഷപെടുത്തി. 20 കുട്ടികൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടം നടന്ന സമയത്ത് ഏകദേശം എഴുപതോളം കുട്ടികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി സംഭവത്തിന്‍റെ ദൃക്സാക്ഷിയായ പ്രതീക് കൻസാര പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി അനുശോചനം അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യപിച്ചിട്ടുണ്ട്. ഗുജറാത്തിലെ സരസ്താന മേഖലയിലെ വിദ്യാർഥി പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Intro:Body:

https://www.etvbharat.com/english/national/state/gujarat/surat-fire-20-killed-eyewitnesses-accuse-fire-tenders-of-late-arrival-1/na20190525092525996

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.