ന്യൂഡൽഹി: സർക്കാർ പുറത്തിറക്കിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾക്കെതിരായി രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരെ നീക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുന്നു.
ഇന്ത്യയിലുടനീളമുള്ള കർഷക യൂണിയനുകളുടെ പ്രതിനിധികളും സർക്കാരും മറ്റ് പങ്കാളികളും അടങ്ങുന്ന സമിതി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കാൻ എട്ട് യൂണിയനുകൾക്ക് സുപ്രീംകോടതി നൽകി. ഭാരതീയ കിസാൻ യൂണിയൻ, ബി.കെ.യു-സിദ്ധുപൂർ, ജംഹൂരി കിസാൻ സഭ, കുൽ ഹിന്ദ് കിസാൻ ഫെഡറേഷൻ തുടങ്ങിയവയാണ് എട്ട് യൂണിയനുകൾ. സമിതി രൂപീകരിച്ച് പരിഹാരം കണ്ടില്ലെങ്കിൽ കർഷക പ്രക്ഷോഭം ദേശീയ പ്രശ്‌നമായി മാറുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കർഷകരെ ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.