ETV Bharat / bharat

ജഡ്ജി നിയമനം; കേന്ദ്രത്തെ തള്ളി സുപ്രീം കോടതി - ജഡ്ജി നിയമനം; കേന്ദ്രത്തെ തള്ളി സുപ്രീം കോടതി

ഇന്‍റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടും മറ്റും പരിഗണിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയത്തിന്‍റെ തീരുമാനം. കഴിഞ്ഞ മാർച്ചിൽ എട്ട് അഭിഭാഷകരുടെ പേരാണ് കൊളീജിയം ശുപാർശ ചെയ്തത്.

ജഡ്ജി നിയമനം; കേന്ദ്രത്തെ തള്ളി സുപ്രീം കോടതി
author img

By

Published : Oct 6, 2019, 6:50 AM IST

ന്യൂഡല്‍ഹി: കർണാടക ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത നാല് അഭിഭാഷകരുടെ പേരുകൾ മടക്കിയയച്ച കേന്ദ്ര നടപടി സുപ്രീം കോടതി കൊളീജിയം തള്ളിക്കളഞ്ഞു. ഇന്‍റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടും മറ്റും പരിഗണിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയത്തിന്‍റെ തീരുമാനം.

കഴിഞ്ഞ മാർച്ചിൽ എട്ട് അഭിഭാഷകരുടെ പേരാണ് കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ എസ് വിശ്വനാഥ് ഷെട്ടി, എം ഇന്ദ്രകുമാർ അരുൺ, മുഹമ്മദ് ജി ഷുക്കൂർ കമാൽ, ഇഎസ് ഇന്ദിരേഷ് എന്നിവരുടെ പേരുകളാണ് കേന്ദ്ര സർക്കാർ മടക്കിയയച്ചത്. വിശ്വനാഥ് ഷെട്ടിക്ക് അധോലോക മാഫിയയുമായും ഭൂമാഫിയയുമായും ബന്ധമുണ്ടെന്നും ഇന്ദ്രകുമാർ അരുൺ അഴിമതിക്കാരനാണെന്നും പരാതികൾ ലഭിച്ചെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. മുഹമ്മദ് കമാലിന് ഹൈക്കോടതിയിൽ മതിയായ പ്രാക്ടീസ് ഇല്ലെന്നും ഇന്ദിരേഷ് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിയാണെന്നുമാണ് കേന്ദ്ര നിലപാട്.

എന്നാൽ കേന്ദ്ര സര്‍ക്കാരിന്‍റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഷെട്ടിക്കും അരുണിനുമെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും മുഹമ്മദ് കമാൽ പ്രതിവർഷം 16 ലക്ഷം രൂപ വരുമാനമുള്ള അഭിഭാഷകനാണെന്നും ഇന്ദിരേഷ് കേസിൽ കക്ഷിയാണെന്നത് അടിസ്ഥാനമില്ലാത്ത സംഗതിയാണെന്നും കൊളീജിയം വ്യക്തമാക്കി. നാലുപേരും നല്ല വ്യക്തികളെന്ന് ഐബി റിപ്പോർട്ടുമുണ്ട്. ഇവർക്ക് പുറമേ, കർണാടക ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ 8 അഭിഭാഷകരുടെ പേരുകൾ കൂടി കൊളീജിയം നിർദേശിച്ചു.

Intro:Body:

4 പേരുകൾ മടക്കിയയച്ച സർക്കാർ നടപടി കൊളീജിയം തള്ളി

2 minutes

ന്യൂഡൽഹി ∙ കർണാടക ഹൈക്കോടതിയിൽ ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്യപ്പെട്ട 4 അഭിഭാഷകരുടെ പേരുകൾ മടക്കിയയച്ച കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി കൊളീജിയം തള്ളിക്കളഞ്ഞു. ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടും മറ്റും പരിഗണിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയത്തിന്റെ തീരുമാനം.

കഴിഞ്ഞ മാർച്ചിൽ 8 അഭിഭാഷകരുടെ പേരാണ് കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ എസ്.വിശ്വനാഥ് ഷെട്ടി, എം. ഇന്ദ്രകുമാർ അരുൺ, മുഹമ്മദ് ജി. ഷുക്കൂർ കമാൽ, ഇ.എസ്. ഇന്ദിരേഷ് എന്നിവരുടെ പേരുകളാണ് കേന്ദ്രസർക്കാർ മടക്കിയയച്ചത്.

വിശ്വനാഥ് ഷെട്ടിക്ക് അധോലോക മാഫിയയുമായും ഭൂമാഫിയയുമായും ബന്ധമുണ്ടെന്നും ഇന്ദ്രകുമാർ അരുൺ അഴിമതിക്കാരനാണെന്നും പരാതികൾ ലഭിച്ചെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. മുഹമ്മദ് കമാലിന് ഹൈക്കോടതിയിൽ മതിയായ പ്രാക്ടീസ് ഇല്ലെന്നും ഇന്ദിരേഷ് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിയാണെന്നും വ്യക്തമാക്കപ്പെട്ടു.

എന്നാൽ, ഷെട്ടിക്കും അരുണിനുമെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും മുഹമ്മദ് കമാൽ പ്രതിവർഷം 16 ലക്ഷം രൂപ വരുമാനമുള്ള അഭിഭാഷകനാണെന്നും ഇന്ദിരേഷ് കേസിൽ കക്ഷിയാണെന്നത് അടിസ്ഥാനമില്ലാത്ത സംഗതിയാണെന്നും കൊളീജിയം വ്യക്തമാക്കി. നാലുപേരും നല്ല വ്യക്തികളെന്ന് ഐബി റിപ്പോർട്ടുമുണ്ട്.

ഇവർക്കു പുറമേ, കർണാടക ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ 8 അഭിഭാഷകരുടെ പേരുകൾ കൂടി കൊളീജിയം നിർദേശിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.