ETV Bharat / bharat

റോഡ്‌ വീതികൂട്ടുന്നതിനായി മരങ്ങൾ മുറിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ സുപ്രീംകോടതി

കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി പറഞ്ഞു.

Supreme court  2,940 trees  Krishna Govardhan road  Yogi govt  SA Bobde
കൃഷ്‌ണ ഗോവർദ്ധൻ റോഡ്‌ വീതികൂട്ടുന്നതിനായി മരങ്ങൾ മുറിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ സുപ്രീംകോടതി
author img

By

Published : Dec 2, 2020, 8:22 PM IST

ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ഗോവർദ്ധൻ റോഡ് വീതികൂട്ടുന്നതിനായി മരങ്ങൾ വെട്ടിമാറ്റാനുള്ള പദ്ധതിക്ക് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. ഇതി സംബന്ധിച്ച്‌ വിശദീകരണം നൽകാൻ സംസ്ഥാനത്തിന് രണ്ടാഴ്ചത്തെ സമയം സുപ്രീംകോടതി നൽകിയിട്ടുണ്ട്.

ശ്രീകൃഷ്ന്‍റെ പേരിൽ 2940 മരങ്ങൾ ഉത്തർപ്രദേശ് സർക്കാരിന് വെട്ടിമാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മുറിച്ചതിനേക്കാൾ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി പറഞ്ഞു. ശ്രീകൃഷ്ണന്‍റെ പേരിൽ നിങ്ങൾക്ക് ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റാൻ കഴിയില്ലെന്നാണ് യുപി സർക്കാർ പൊതുമരാമത്ത് വകുപ്പ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്.

മരങ്ങൾ ഓക്സിജൻ നൽകുന്നുവെന്നും അവയെ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൽ എന്നിവരങ്ങിയ ബഞ്ച് നിരീക്ഷിച്ചു. മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റർ പരിധിയിലെ റോഡുകൾ വീതികൂട്ടാൻ 2,940 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി തേടിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിന് 138.41 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.