ന്യൂഡൽഹി: വൈ.എസ് ജഗൻമോഹൻ റെഡ്ഡിയെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി മുതിർന്ന ജഡ്‌ജി എൻ.വി രമണക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌തത് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധ്യക്ഷനാകുന്ന ബെഞ്ച് ഹർജി പരിഗണിക്കും. ജഗൻമോഹൻ റെഡ്ഡിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി എന്നിവയുൾപ്പെടെ 20ലധികം ക്രിമിനൽ കേസുകൾ ഉണ്ടെന്നും ഹർജിയിൽ പരാമർശിക്കുന്നു. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാർ യാദവ്, എസ്.കെ സിംഗ് എന്നിവർ സംയുക്തമായാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
ജുഡീഷ്യറിക്കെതിരെ പരാമർശം; ആന്ധ്ര മുഖ്യമന്ത്രിയെ നീക്കം ചെയ്യണമെന്ന് ഹർജി - ജഗൻമോഹൻ റെഡ്ഡിക്കെതിരെ പൊതുതാൽപര്യ ഹർജി
ജസ്റ്റിസ് എൻ.വി രമണക്കെതിരെ ഉന്നയിച്ച പരാമർശത്തിനെതിരെയാണ് ഹർജി