കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ഗോർഖ ജൻമുക്തി മോർച്ച. ഗോർഖ ജൻമുക്തി മോർച്ചയുടെ (ബിമൽ ഗുരുങ് വിഭാഗം) നേതാവ് റോഷൻ ഗിരിയാണ് പിന്തുണ അറിയിച്ചത്. തങ്ങളെ വഞ്ചിച്ച ബിജെപിയെ പരാജയപ്പെടുത്താൻ തീരുമാനിച്ചു. 2009 മുതൽ 2020 വരെ ബിജെപി തങ്ങളുടെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല, അവർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. ഉത്തര ബംഗാളിൽ മമത ബാനർജിയെ പിന്തുണയ്ക്കുമെന്നും മൂന്നാം തവണയും മമത ബാനർജി മുഖ്യമന്ത്രിയായി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോർഖാലാൻഡ് വിഷയത്തിൽ പിന്തുണ നൽകുന്ന പാർട്ടിയെയായിരിക്കും
പിന്തുണയ്ക്കുകയെന്നും ഗിരി കൂട്ടിച്ചേർത്തു. 2021ലാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ പിന്തുണക്കുമെന്ന് ജിജെഎം - ബിജെപി
ബിജെപി 11 വർഷമായി വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ തങ്ങളുടെ ഒരാവശ്യവും അംഗീകരിക്കുന്നില്ലെന്ന് ഗോർഖ ജൻമുക്തി മോർച്ച നേതാവ് റോഷൻ ഗിരി.