മികച്ച ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ബോളിവുഡ് താരം സണ്ണി ഡിയോളിന്‍റെ അഭിനിവേശമാണ് അദ്ദേഹത്തെ ബിജെപിയില്‍ എത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സണ്ണി ഡിയോളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി പുറത്ത് വിട്ട ട്വീറ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ വിനയം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഗുര്‍ദാസ് പൂരിലെ വിജയത്തിനായി ബിജെപി ഒന്നായി പ്രവര്‍ത്തിക്കുമെന്നും മോദി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് സണ്ണി ഡിയോള്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. തുടര്‍ന്ന് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ സീറ്റിലെ സ്ഥാനാര്‍ഥിയായി താരത്തിനെ പ്രഖ്യാപിക്കുകയായിരുന്നു.
പ്രമുഖ ബോളിവുഡ് താരം ധര്‍മ്മേന്ദ്രയുടെ മകനാണ് സണ്ണി ഡിയോള്‍. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവായ സുനില്‍ ജാഖര്‍ ആണ് ഗുര്‍ദാസ്പൂരില്‍ സണ്ണിയുടെ എതിരാളി. മെയ് 19നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക.