ETV Bharat / bharat

ചൈനയ്‌ക്കും നേപ്പാളിനുമെതിരെ രൂക്ഷ വിമർശനവുമായി സൂഫി കൗൺസില്‍ - ഇന്ത്യ ചൈന തർക്കം

കിഴക്കൻ ലഡാക്കിലെ ചൈനീസ് സേനയുടെ പ്രകോപനപരമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് എഐഎസ്എസ്‌സി അറിയിച്ചു. നേപ്പാൾ ഭൂപടം പരിഷ്‌കരിച്ച ബില്‍ പാസാക്കിയതിനെയും കൗൺസില്‍ വിമർശിച്ചു.

All India Sufi Sajjadanashin Council  Chinese forces in eastern Ladakh  India China stand off  Indo-China border  Lipulekh  Kalapani  Limpiyadhura  ആൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസില്‍  ഇന്ത്യ ചൈന തർക്കം  ഇന്ത്യ ചൈന അതിർത്തി പ്രശ്നം
ചൈനയ്‌ക്കും നേപ്പാളിനുമെതിരെ രൂക്ഷ വിമർശനവുമായി സൂഫി കൗൺസില്‍
author img

By

Published : Jun 14, 2020, 5:26 PM IST

ജയ്‌പൂർ: അതിർത്തിയിലെ ചൈനീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസില്‍ രംഗത്ത്. കിഴക്കൻ ലഡാക്കിലെ ചൈനീസ് സേനയുടെ പ്രകോപനപരമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് എഐഎസ്എസ്‌സി അറിയിച്ചു. നേപ്പാൾ ഭൂപടം പരിഷ്‌കരിച്ച ബില്‍ പാസാക്കിയതിനെയും കൗൺസില്‍ വിമർശിച്ചു. ലോകം മുഴുവൻ കൊവിഡിനെതിരെ പോരാടുമ്പോൾ അയല്‍ രാജ്യങ്ങളുടെ ഇത്തരം പ്രകോപനവും നിർഭാഗ്യകരവുമായ നീക്കങ്ങളെ അംഗീകരിക്കാനാകില്ല. വൈറസിന്‍റെ വ്യാപനം തടയുന്നത് ലോകത്തെ സഹായിക്കുന്ന തിരക്കിലാണ് ഇന്ത്യ. ഈ സന്ദർഭത്തിലെ ചൈനയുടെയും നേപ്പാളിന്‍റെയും നടപടികളെ സൂഫി മുസ്ലീം അപലപിക്കുന്നുവെന്നും കൗൺസില്‍.

നേപ്പാൾ സർക്കാരിന്‍റെ ഭൂപട രൂപകല്‍പ്പനകൾ രാജ്യങ്ങളുടെ യഥാർഥ സൗഹൃദത്തിനാണ് കോട്ടം വരുത്തിയത്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ പങ്കു വയ്ക്കുന്ന സൗഹൃദത്തിന്‍റെ റോസാപ്പൂക്കളെ ചവിട്ടി മെതിയ്ക്കുന്നതാണ് നടപടിയെന്ന് എഐഎസ്എസ്‌സി സ്ഥാപക ചെയർമാൻ സയ്യിദ് നസറുദീൻ ചിഷ്ടി പറഞ്ഞു. നേപ്പാൾ സർക്കാരിന്‍റെ ഈ പ്രകോപനപരമായ പ്രവർത്തനം ഉഭയകക്ഷി ബന്ധത്തിന്‍റെ തത്വങ്ങൾക്കും സർക്കാരിന്‍റെ മാർഗ നിർദേശ തത്വങ്ങൾക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികളില്‍ നിന്ന് നേപ്പാൾ വിട്ട് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഡാക്കിലെ നാല് കേന്ദ്രങ്ങളിലാണ് ഇന്ത്യ ചൈനീസ് സൈനികർ നേർക്കുനേർ എത്തിയത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു. മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.