ETV Bharat / bharat

സുബ്രഹ്മണ്യന്‍റെ കണ്ടുപിടുത്തം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് അണ്ണാദുരൈ

author img

By

Published : Dec 4, 2019, 11:57 AM IST

Updated : Dec 4, 2019, 2:40 PM IST

ഐഎസ്ആര്‍ഒയുടെ ഡാറ്റകള്‍ പരിശോധിക്കാന്‍ യുവാക്കള്‍ രംഗത്ത് വരുന്നത് നല്ല കാര്യമാണെന്നും ഇ.ടി.വി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രയാന്‍ -1 പ്രൊജക്ട് ഡയറക്ടര്‍ ഡോ. എം. അണ്ണാദുരൈ

സുബ്രഹ്മണ്യന്‍റെ കണ്ടുപിടുത്തം  ഡോ. എം അണ്ണാദുരൈ  ഐ.എസ്.ആര്‍.ഒ  നാസ  NASA  ISRO
സുബ്രഹ്മണ്യന്‍റെ കണ്ടുപിടുത്തം യുവാക്കള്‍ക്ക് പ്രചോദനമാകും: അണ്ണാദുരൈ

ചെന്നൈ: വിക്രംലാന്‍ഡര്‍ കണ്ടെത്താന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയെ സഹായിച്ച യുവ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ഷണ്‍മുഖന്‍ സുബ്രഹ്മണ്യനെ അഭിനന്ദിച്ച് ചന്ദ്രയാന്‍ -1 പ്രൊജക്ട് ഡയറക്ടര്‍ ഡോ. എം അണ്ണാദുരൈ. ഐ.എസ്.ആര്‍.ഒയുടെ ഡാറ്റകള്‍ പരിശോധിക്കാന്‍ യുവാക്കള്‍ രംഗത്ത് വരുന്നത് നല്ല കാര്യമാണെന്ന് ഇ.ടി.വി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഫ്രീലാന്‍സ് നിരീക്ഷകരുടെ ഡാറ്റകളും കണ്ടെത്തലുകളും പഠിക്കാന്‍ യു.എസിലും യുകെയിലും മറ്റും തയ്യാറാകുന്നുണ്ട്. ഇത് ശുഭകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുബ്രഹ്മണ്യന്‍റെ കണ്ടുപിടുത്തം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് അണ്ണാദുരൈ

ഡിസംബര്‍ രണ്ടിനാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ നാസയെ സുബ്രഹ്മണ്യന്‍ സഹായിച്ചതായി ഏജന്‍സി വെളിപ്പെടുത്തിയത്. യു.എസ് ഓര്‍ബിറ്റണ്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നാണ് സുബ്രഹ്മണ്യന്‍ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് സുബ്രഹ്മണ്യത്തിന്‍റെ കണ്ടെത്തല്‍ അംഗീകരിച്ചത്. ലാന്‍ഡിങ്ങിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ വച്ച് നടത്തിയ നിരീക്ഷണമാണ് ലാന്‍ഡര്‍ കണ്ടെത്താന്‍ അദ്ദേഹത്തെ സഹായിച്ചത്. ലാന്‍ഡിങ്ങ് നടത്തിയ കേന്ദ്രത്തിന്‍റെ അടുത്തുള്ള ചന്ദ്രോപരിതലത്തിലെ മാറ്റം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഐ.എസ്.ആര്‍.ഒ എല്ലാ ഡാറ്റകളും പുറത്ത് വിടാറില്ലെന്നും ഒരു വര്‍ഷത്തോളം മുതിര്‍ന്ന ശാസ്തജ്ഞര്‍ നിരീക്ഷിച്ച ശേഷമേ ഡാറ്റകള്‍ പുറത്തു വിടുകയുള്ളുവെന്നും അണ്ണാദുരൈ കൂട്ടിച്ചേര്‍ത്തു.

Last Updated : Dec 4, 2019, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.