ബെംഗളൂരു: തകര്‍ന്ന റോഡില്‍ ചെടി നട്ട് വിദ്യാര്‍ഥികൾ . കര്‍ണാടകയിലെ ശിവമോഗയിലെ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റോഡിലെ കുഴികളില്‍ ചെടി നട്ട് വിദ്യാർഥികള്‍ പ്രതിഷേധമറിയിച്ചത്. വിദ്യാര്‍ഥി സംഘടനയായ 'വിദ്യാർഥി സംഘതനെ' ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ, അദ്ദേഹത്തിന്‍റെ മകൻ എംപി ബി.വൈ.രാഘവേന്ദ്ര, മന്ത്രി കെ.എസ്.ഈശ്വരപ്പ തുടങ്ങിയവർ ശിവമോഗയില്‍ നിന്നുള്ളവരായിട്ടും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സര്‍ക്കാരിനാകുന്നില്ലെന്ന് വിദ്യാര്‍ഥികൾ ആരോപിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്. പ്രദേശത്ത് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങൾ പോലും കാര്യക്ഷമമായി നടക്കുന്നില്ല. സര്‍ക്കാര്‍ യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണ്. ശിവമോഗയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം രക്തത്തില്‍ കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാർഥി സംഘതനെ പ്രസിഡന്‍റ് വിനയ് രജാവത്ത് പറഞ്ഞു. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികൾ പ്രതിഷേധിച്ചത്.