ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർഥികള്‍ ആക്രമിച്ചതായി പരാതി. ക്യാമ്പസില്‍ സന്ദര്‍ശനം നടത്തുനിടെ പതിനഞ്ചോളം വരുന്ന വിദ്യാർഥികളുടെ സംഘം തന്നെ ആക്രമിച്ചെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ. എം ജഗദീഷ് കുമാറിന്‍റെ ആരോപണം. ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തന്റെ കാറിനു നേരെയും വിദ്യാര്‍ഥികള്‍ ആക്രമണം നടത്തിയെന്നും സുരക്ഷ ജീവനക്കാര്‍ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും വി.സി പറയുന്നു.
അതേസമയം, വൈസ് ചാന്‍സലറുടെ വാദം തെറ്റാണെന്നാണ് ജെഎന്‍ യു വിദ്യാർഥി യൂണിയന്‍റെ വിശദീകരണം. വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെഎന്‍യു വിദ്യാർഥി യൂണിയന്‍ പ്രതികരിച്ചു. വിദ്യാർഥികളുമായി ചര്‍ച്ച നടത്താതെ ഒളിച്ചു നടക്കുന്ന വിസി ക്യാമ്പസില്‍ എത്തിയപ്പോള്‍ ഇക്കാര്യം ചോദ്യം ചെയ്തതാണെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ വിസി കടന്ന് കളയുകയായിരുന്നുവെന്നുമാണ് യൂണിയന്‍റെ വിശദീകരണം.