ETV Bharat / bharat

രാഷ്ട്രീയക്കാരന്‍റെ മകള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക പരിഗണന; അധികൃതരെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

ബുൾദാന ജില്ലയിലെ ഛത്രപതി ശിവാജി ഹൈസ്‌കൂളിലാണ് സംഭവം.

author img

By

Published : Mar 1, 2020, 4:54 AM IST

maharashtra  Buldhana news  Student writes exam in headmaster's office  centre incharge removed in Buldhana  രാഷ്ട്രീയക്കാരന്‍റെ മകള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക പരിഗണന  അധികൃതരെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്  ബുൾദാന ജില്ല  ഛത്രപതി ശിവാജി ഹൈസ്‌കൂള്‍  ബുൽദാന വിദ്യാഭ്യാസ ഓഫീസർ
രാഷ്ട്രീയക്കാരന്‍റെ മകള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക പരിഗണന; അധികൃതരെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

മുംബൈ: അനുവദിച്ച സമയം കഴിഞ്ഞിട്ടും ഹെഡ്മാസ്റ്ററിന്‍റെ മുറിയില്‍ പരീക്ഷ എഴുതി വിദ്യാര്‍ഥിനി. ബുൾദാന ജില്ലയിലെ ഛത്രപതി ശിവാജി ഹൈസ്‌കൂളിലാണ് സംഭവം. സ്കൂളിന്‍റെ അനാസ്ഥ മറ്റ് കുട്ടികള്‍ കണ്ടെത്തിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. പ്രത്യേക പരിഗണന ലഭിച്ച വിദ്യാര്‍ഥിനി സ്ഥലത്തെ ഒരു പ്രധാന രാഷ്ട്രീയക്കാരന്‍റെ മകളാണെന്ന് തിരിച്ചറിഞ്ഞു.

അനധികൃതമായി പരീക്ഷ നടത്തിയ സെന്‍റര്‍ ഇൻചാർജ് എസ്.എസ് പവാർ, ഡെപ്യൂട്ടി ചുമതലയുള്ള ജി.എ മുണ്ടെ, സൂപ്പർവൈസർ അമോൽ ഇംഗ്ലി എന്നിവരെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍റ് ചെയ്‌തു. അന്വേഷണം നടക്കുന്നുണ്ടിരിക്കുകയാണെന്ന് ബുൽദാന വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. മറ്റ് സ്കൂളുകളിലെ അധ്യാപകർ പരീക്ഷാകേന്ദ്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.