ലഖ്‌നൗ: പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ പെയിന്‍റിങ്ങ് വരച്ച നേഹ സിംഗിന് ഗിന്നസ് റെക്കോർഡ്. ബനാറസ് ഹിന്ദു സർവകലാശാലയിലെ വേദിക്ക് സയൻസ് വിദ്യാർത്ഥിനിയാണ് നേഹ. ട്രീ ഓഫ് സാൽവേഷൻ(മോക്ഷത്തിന്‍റെ വൃഷം) എന്ന പെയിന്‍റിങ്ങിനാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചത്.
62.72 സ്‌ക്വയർ മീറ്ററാണ് പെയിന്‍റിങ്ങിന്‍റെ നീളം. കാലാവധി കഴിഞ്ഞ മസാലകളും മറ്റുമാണ് നേഹ പെയിന്‍റിങ്ങിന് ഉപയോഗിച്ചത്. കേടായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിച്ച് സർഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ട്രീ ഓഫ് സാൽവേഷൻ സൃഷ്‌ടിച്ചതെന്ന് നേഹ പറഞ്ഞു. ഫൈൻ അർട്ട്സിൽ ബിരുദാനന്തര ബിരുദധാരി കൂടിയാണ് നേഹ. 588.56 അടി വലുപ്പത്തിലുള്ള ആന്ധ്രാപ്രദേശ് സ്വദേശിനി ശ്രേയ ടാറ്റിനിനിയുടെ പെയിന്‍റിങ്ങിന്‍റെ റെക്കോർഡാണ് നേഹ തിരുത്തിയത്.