ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിലെ ബാഡ്‌ഡോവൽ ഗ്രാമത്തിൽ കച്ചി കത്തിക്കൽ തുടരുന്നു. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലും കർഷകർ കച്ചി കത്തിക്കുന്നത് തുടരുകയാണ്. ഇക്കാര്യത്തിൽ സർക്കാർ സഹായമോ ഏതെങ്കിലും തരത്തിലുള്ള സബ്‌സിഡിയോ നൽകുന്നില്ലെന്ന് കർഷകർ ആരോപിച്ചു. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നത് ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന് ഒരു പ്രധാന കാരണമാണ്.
അതേസമയം നവംബർ ഏഴിന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്‌കർ പൂനെയിൽ ബയോഗ്യാസ് പ്രകടന പ്ലാൻ്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. ഡൽഹിയിലെയും ഉത്തരേന്ത്യയിലെയും അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ സാങ്കേതിക ഇടപെടലുകളും ഉപയോഗിക്കുമെന്നും ജാവദേക്കർ ട്വീറ്റ് ചെയ്‌തിരുന്നു.
പഞ്ചാബ് റിമോര്‍ട്ട് സെന്‍സിങ് സെന്‍ററിന്‍റെ കണക്ക് പ്രകാരം ഈ വര്‍ഷം പാടങ്ങളില്‍ കൊയ്‌ത്തിന് ശേഷം കച്ചി കത്തിക്കുന്നതുമായി ബന്ധപ്പെട്ട 40000 സംഭവങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പാടങ്ങളില്‍ കച്ചി കത്തിക്കുന്നതു മൂലം തണുപ്പുകാലങ്ങളില്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടുകയാണ്.