ETV Bharat / bharat

സമരം ശക്തമാക്കാനൊരുങ്ങി ടി.എസ്.ആര്‍.ടി.സി ജീവനക്കാര്‍; 9ന് ബഹുജന മാര്‍ച്ചിന് ആഹ്വാനം - ഹൈദരാബാദ്

പൊതുജനങ്ങളുടെ പിന്തുണയോടെ നവംബര്‍ 9ന് മാര്‍ച്ച് നടത്താനാണ് സമരക്കാരുടെ തീരുമാനം

സമരം ശക്തമാക്കാനൊരുങ്ങി ടി.എസ്.ആര്‍.ടി.സി ജീവനക്കാര്‍; 9ന് ബഹുജന മാര്‍ച്ചിന് ആഹ്വാനം
author img

By

Published : Nov 6, 2019, 5:17 AM IST

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനാല്‍ സമരം ശക്തമാക്കാനൊരുങ്ങി ടി.എസ്.ആര്‍.ടി.സി ജീവനക്കാര്‍. ചൊവ്വാഴ്ച അര്‍ധരാത്രിവരെയായിരുന്നു ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. സമയപരിധിക്കുള്ളില്‍ തിരികെ പ്രവേശിക്കാത്തവരെ ഒരു കാരണവശാലും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും ജീവനക്കാരുടെ ആവശ്യങ്ങള്‍ അറിയുന്നതിന് ചര്‍ച്ചക്ക് തയാറായില്ലെന്നും ചര്‍ച്ച നടത്താത്തപക്ഷം നാല്‍പ്പതിനായിരത്തോളം വരുന്ന ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കില്ലെന്നും ആര്‍.ടി.സി തെലങ്കാന മസ്ദൂര്‍ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്‍റ് എം.തോമസ് റെഡ്ഡി പറഞ്ഞു. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ തിരികെ പ്രവേശിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും പൊതുജനങ്ങളുടെ പിന്തുണയോടെ നവംബര്‍ 9ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

സർക്കാരുമായി യാതൊരു കരാറുമില്ലാതെ ആർ‌.ടി‌.സി തൊഴിലാളികൾ തിരികെ പ്രവേശിക്കില്ലെന്നും തൊഴിലാളി യൂണിയൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അലിയും കൂട്ടിച്ചേര്‍ത്തു. കോർപ്പറേഷനെ സംസ്ഥാന സർക്കാരുമായി ലയിപ്പിക്കണമെന്നും വേതനം പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി‌.എസ്‌.ആർ‌.ടി‌.സിയുടെ ജോയിന്‍റ് ആക്ഷൻ കമ്മിറ്റി ഒക്ടോബർ അഞ്ച് മുതൽ പണിമുടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.