ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ പ്രത്യേക വിമാനങ്ങളിലൂടെ തിരികെ കൊണ്ടുവരുമെന്നും ഇവർ 'ആരോഗ്യ സേതു' മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് ഇന്ത്യൻ റെയിൽവേ 62 പ്രത്യേക ട്രെയിനുകൾ ഇതുവരെ ഏർപ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ഇത്തരത്തിൽ 13 ട്രെയിനുകൾ കൂടി ചൊവ്വാഴ്ച ഏർപ്പെടുത്തിയെന്ന് ശ്രീവാസ്തവ പറഞ്ഞു. പ്രത്യേക വിമാനങ്ങളിൽ രാജ്യത്ത് ഇറങ്ങുന്ന യാത്രക്കാർ സർക്കാർ നൽകുന്ന എല്ലാ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. 14 ദിവസത്തേക്ക് സ്വയം ക്വാറന്‍റൈനിൽ തുടരണമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്ന് വരുന്ന ആളുകൾ ആരോഗ്യ സേതുവിൽ രജിസ്റ്റർ ചെയേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം
പ്രത്യേക വിമാനങ്ങളിൽ രാജ്യത്ത് ഇറങ്ങുന്ന യാത്രക്കാർ സർക്കാർ നൽകുന്ന എല്ലാ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. 14 ദിവസത്തേക്ക് ക്വാറന്‍റൈനിൽ തുടരണമെന്നും ശ്രീവാസ്തവ പറഞ്ഞു