മുംബൈ: കൊവിഡ് 19നെ തുടര്‍ന്ന് ലണ്ടനില്‍ കുടുങ്ങിയ 326 ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ ബാച്ച് മുംബൈയിലെത്തി. ശനിയാഴ്ച ലണ്ടനിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 777 വിമാനമായ എഐ 130 മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) പുലർച്ചെ 1.30നാണ് എത്തിയത്.
"യുകെയിൽ നിന്ന് സുരക്ഷിതമായി മുംബൈയിലെത്തി. എയര്‍ ഇന്ത്യ, എംഇഎ ഇന്ത്യ എന്നിവരോട് വളരെ നന്ദി," യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്‌തു. രോഗലക്ഷണങ്ങളുമായി എത്തുന്ന യാത്രക്കാരെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ ക്വാറന്‍റൈൻ ചെയ്യുന്നതിനായി ഹോട്ടലുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.